---
title: "#farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം     "
english_title: "#to #sprout #seeds #Agricultural #projects #should #be #timed #farmers #group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/219908/to-sprout-seeds-agricultural-projects-should-be-timed-farmers-group"
published_at: "2024-07-14T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693b8735dc33_aasshhshshh.jpg"
keywords: []
---

# #farmersgroup | വിത്ത് മുളപ്പിക്കാൻ ; കാർഷിക പദ്ധതികൾ കാലാനുശ്രുതമാക്കണം- കർഷക സംഘം     

> **Lead Summary:** **വളയം:[**ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും കൃഷിവകുപ്പും ആവിഷ്ക്കരിക്കുന്ന കാർഷിക പദ്ധതികൾ കാലാനുശ്രുതമായി നടപ്പാക്കണമെന്ന് കർഷക സംഘം വളയം മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വളയം:[**ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും കൃഷിവകുപ്പും ആവിഷ്ക്കരിക്കുന്ന കാർഷിക പദ്ധതികൾ കാലാനുശ്രുതമായി നടപ്പാക്കണമെന്ന് കർഷക സംഘം വളയം മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു.

കാർഷിക വിളകൾ മോഷണം പോകുന്നത് തടയാൻ കർഷക കൂട്ടായ്മകൾ ശക്തമാക്കണമെന്നും കർഷക സംഘം ആവശ്യപ്പെട്ടു. വളയം കുറ്റിക്കാട്ടിൽ നടന്ന കൺവെൻഷൻ ജില്ലാ കമ്മറ്റി അംഗം സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് കെ. വിനോദൻ അധ്യക്ഷനായി. സെക്രട്ടറി എം.ശേഖരൻ സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു.

കാർഷിക അഭിരുചി വളർത്താൻ കർഷകർക്ക് കർഷകർക്ക് പച്ചക്കറി വിത്ത് വിതരണം നടത്തി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/219908/to-sprout-seeds-agricultural-projects-should-be-timed-farmers-group)