---
title: "#childdeath | വളയത്ത്  മൂന്ന് വയസുകാരൻ വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു "
english_title: "#three #year #old #girl #fell #into #stream #near #house #died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/224002/three-year-old-girl-fell-into-stream-near-house-died"
published_at: "2024-07-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a89109d6fa8_sahal.jpg"
keywords: []
---

# #childdeath | വളയത്ത്  മൂന്ന് വയസുകാരൻ വീടിന് സമീപത്തെ തോട്ടിൽ വീണു മരിച്ചു 

> **Lead Summary:**  നാദാപുരം :[കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസുകാരൻ തോട്ടിൽവീണ് മരിച്ചു .

## Article Content

 നാദാപുരം :[കനത്ത മഴ തുടരുന്നതിനിടയിൽ നാദാപുരം വളയത്ത് മൂന്ന് വയസുകാരൻ തോട്ടിൽവീണ് മരിച്ചു .

ചെറുമോത്തെ ആവലത്ത് സജീറിന്റെ മൂന്ന് വയസ്സുള്ള  മുഹമ്മദ് സഹൽ  ആണ് മുങ്ങി മരിച്ചത് .

വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത് .

ഉടൻ തന്നെ വളയം ഗവ . ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിച്ചൻ കഴിഞ്ഞില്ല .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/224002/three-year-old-girl-fell-into-stream-near-house-died)