---
title: "#assault | വളയം വരയാലിൽ വീട് അക്രമിച്ചതിന് പൊലീസ് കേസെടുത്തു    "
english_title: "#The #police #have #registered #case #home #invasion #Valayam #Varyal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/225074/the-police-have-registered-case-home-invasion-valayam-varyal"
published_at: "2024-08-02T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acdd7912161_varayal.jpg"
keywords: []
---

# #assault | വളയം വരയാലിൽ വീട് അക്രമിച്ചതിന് പൊലീസ് കേസെടുത്തു    

> **Lead Summary:** **വളയം:[ **വരയാലിൽ പ്രവാസിയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട് അക്രമിച്ചതിന് വളയം പൊലീസ് കേസെടുത്തു. ഇഞ്ചീൻ്റെ വിട അമ്മദിൻ്റെ ഭാര്യ സുമയ്യത്ത് നൽകിയ പരാതിയിലാണ് കേസെടുത്തത്.

## Article Content

**വളയം:[ **വരയാലിൽ പ്രവാസിയുടെ ഭാര്യയും മക്കളും താമസിക്കുന്ന വീട് അക്രമിച്ചതിന് വളയം പൊലീസ് കേസെടുത്തു. ഇഞ്ചീൻ്റെ വിട അമ്മദിൻ്റെ ഭാര്യ സുമയ്യത്ത് നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂലൈ 17 ന് ഉച്ചയ്ക്ക് ശേഷമാണ് അടച്ചിട്ട വീടിൻ്റെ ജനൽ ഗ്ലാസുകൾ തകർത്തതെന്ന് കരുതുന്നു.

സമിയ്യത്തും മക്കളും 17 ന് പകൽ 12 ന് വിളക്കോട്ടൂരിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

25 ന് ഇവർ മടങ്ങിയെത്തിയ ശേഷമാണ് അക്രമം നടന്നത് അറിഞ്ഞത്.

വീടിൻ്റെ അറ്റകുറ്റപണി നടത്താൻ 17 ന് വൈകിട്ട് നാല് മണിക്ക് ഭർത്താവിൻ്റെ ഉമ്മ പറഞ്ഞയച്ച തൊഴിലാളിയും അയൽ വാസിയുമായയാൾ ജനൽ തകർന്നു കിടക്കുന്നതായി കണ്ട് ഭർതൃ സഹോദരിയെ അറിയിച്ചതായും സമിയ്യത്ത് പരാതിയിൽ പറയുന്നു.

ഭർതൃ മാതാവും സഹോദരിയും അയൽവാസിയായ യുവാവിനെയും സംശയിക്കുന്നതായും സമിയ്യത്ത് പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/225074/the-police-have-registered-case-home-invasion-valayam-varyal)