---
title: "#teachersday | അധ്യാപകർക്ക് കൈപ്പടയിൽ വരച്ച ചിത്രങ്ങൾ സമ്മാനിച്ച് വിദ്യാർത്ഥി "
english_title: "#Student #presents #hand #drawn #pictures #teachers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/233779/student-presents-hand-drawn-pictures-teachers"
published_at: "2024-09-06T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66db38dcd4841_shh.jpg"
keywords: []
---

# #teachersday | അധ്യാപകർക്ക് കൈപ്പടയിൽ വരച്ച ചിത്രങ്ങൾ സമ്മാനിച്ച് വിദ്യാർത്ഥി 

> **Lead Summary:** **പുറമേരി:[** ഈ വർഷത്തെ അധ്യാപക ദിനത്തിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥി വൈഗ തൻ്റെ അധ്യാപകർക്ക് സ്നേഹസമ്മാനമായി നൽകിയത് സ്വന്തം കൈപ്പടയിൽ വരച്ച അധ്യാപകരുടെ ചിത്രങ്ങളാണ്.

## Article Content

**പുറമേരി:[** ഈ വർഷത്തെ അധ്യാപക ദിനത്തിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥി വൈഗ തൻ്റെ അധ്യാപകർക്ക് സ്നേഹസമ്മാനമായി നൽകിയത് സ്വന്തം കൈപ്പടയിൽ വരച്ച അധ്യാപകരുടെ ചിത്രങ്ങളാണ്.

പുറമേരി പിലാച്ചേരി സജീവൻ സൗമ്യ ദമ്പതികളുടെ മകളാണ് ഈ മിടുക്കി. അധ്യാപക ദിന സംഗമം പ്രിൻസിപ്പൽ ഇ.കെ. ഹേമലത തമ്പാട്ടി ഉദ്ഘാടനം ചെയ്തു.

ക്ലാസ് അധ്യാപകൻ ഷമീർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇ.കെ ലളിതാംബിക, അപർണരാജ്,ദിയ, റഷീദ, കീർത്തന സംസാരിച്ചു. വിദ്യാർത്ഥികളായ അസിൻ ഷാജ്, വൈഗ, നിരഞ്ജന, ഋതുവർണ, പാർവണ,ശിവ, അൻസിമ എന്നിവർ ഉപഹാരങ്ങൾ നൽകി. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/233779/student-presents-hand-drawn-pictures-teachers)