എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എഴുപതാം വാർഷികാഘോഷം വനിതാരവത്തോടുകൂടി സമാപിച്ചു. സമാപന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കെ.ടി കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ.ജെ ഷൈൻ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ബാലചലച്ചിത്ര അവാർഡ് ജേതാവ് തെന്നൽ അഭിലാഷ് , ഷഹാന ഷെറിൻ, അവന്തിക എ. ജെ എന്നിവരെ അനുമോദിച്ചു.
ജില്ലാ പഞ്ചാഞ്ചായത്ത് അംഗം സുരേഷ് മാസ്റ്റർ കൂടുത്താം കണ്ടി, പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനിടീച്ചർ, കെ. ബാലൻ, വി.കുഞ്ഞിക്കണ്ണൻ ടി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതവും ബിന്ദു വണ്ണൻ്റെവിട നന്ദിയും പറഞ്ഞു. വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി
Vijaya Kalavedi and Library anniversary celebration conclude