ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ
May 16, 2025 01:45 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വളയം കുറ്റിക്കാട് മുനവ്വിറുൽ ഇസ് ലാം മദ്റസാ വിദ്യാർത്ഥികൾ എസ്.ബി.എസി ൻ്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും, ചങ്ങാത്തം ക്യാമ്പും സംഘടിപ്പിച്ചു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നിർദേശ പ്രകാരമാണ് സൈക്കിൾ റാലി നടത്തിയത്.

റാലിക്ക് അശ്‌കർ സഖാഫി നേതൃത്വം നൽകി. ക്യാംപിൽ ടി.ടി അബൂബക്ർ ഫൈസി വിഷയാവതരണം നടത്തി. സ്വദർ മുഅല്ലിം സിറാജുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. മുദബ്ബിർ അശ്റഫ് സഅദി ഉദ്ഘാടനം ചെയ്‌തു. യൂസുഫ് സഖാഫി സ്വാഗതം പറഞ്ഞു.


Madrasa students bicycle rally against drug addiction valayam

Next TV

Related Stories
Top Stories