---
title: "എളയടം താജുൽ അനാം മദ്രസ ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു "
english_title: "Elayadam Tajul Anam Madrasa organized general body meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/290425/elayadam-tajul-anam-madrasa-organized-general-body-meeting"
published_at: "2025-05-16T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68272ad9312bd_pta.jpg"
keywords: []
---

# എളയടം താജുൽ അനാം മദ്രസ ജനറൽ ബോഡിയോഗം സംഘടിപ്പിച്ചു 

> **Lead Summary:** പുറമേരി : എളയടം താജുൽ അനാം മദ്രസ 2025_ 2026 വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങളുടെ പ്രര്‍ത്ഥനയോടെ ജനറൽ ബോഡി ആരംഭിച്ചു . സി കെ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി സലാം ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

പുറമേരി : എളയടം താജുൽ അനാം മദ്രസ 2025_ 2026 വർഷത്തെ പിടിഎ ജനറൽ ബോഡിയോഗം നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങളുടെ പ്രര്‍ത്ഥനയോടെ ജനറൽ ബോഡി ആരംഭിച്ചു . സി കെ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി സലാം ഹാജി ഉദ്ഘാടനം ചെയ്തു.

പൈക്കട്ട് അമ്മത് മാസ്റ്റാര്‍ , അസ്മല്‍ ജാലാലി വേളം , കമ്മു വഹബി വണ്ടുര്‍ , സ്വാലിഹ് നിസാമി തിരുവനന്തപുരം , അബുബക്കര്‍ മൗലവി ഒമ്പത്കണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു. സദര്‍ ഉസ്തദ് മൊയ്തീന്‍ മുസ്ല്യാര്‍ സ്വഗതവും പി ടി എ വൈസ് പ്രസിഡണ്ട് അസ്‌ലം തെറ്റത്ത് നന്ദിയും പറഞ്ഞു .

സി കെ അബ്ദുല്ല ഹാജി ( പ്രസിഡണ്ട് ) , അസ്‌ലം തെറ്റത്ത് , അഷ്റഫ് പൂവ്വത്താം കണ്ടി , അര്‍ഷാദ് പിലാക്കാട്ട് ( വൈസ് പ്രസിഡണ്ടുമാര്‍) എന്നിവരെ പി ടി എ ഭാരവഹികളായി തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/290425/elayadam-tajul-anam-madrasa-organized-general-body-meeting)