വാണിമേൽ: (nadapuram.truevisionnews.com) മാപ്പിള കലാ രംഗത്ത് സ്‌തുത്യർഹ സേവനം അനുഷ്ഠിക്കുന്ന സി കെ തോട്ടക്കുനിക്ക് (സി കെ കുഞ്ഞമ്മദ് മാസ്റ്റർ) നാടിൻ്റെ സ്നേഹാദരം. തനിമ കലാവേദി വാണിമേൽ ചാപ്റ്റർ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ ഉദ്ഘാടനം ചെയ്തു.

മാപ്പിളകവി കുന്നത്ത് മൊയ്‌തു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എൻ വി ഹാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്‌സൺ ഫാത്തിമ കണ്ടിയിൽ, വാർഡ് മെമ്പർ എം കെ മജിദ്, മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡൻ്റ് എം കെ അഷ്റഫ് എന്നിവർ സംസാരിച്ചു. ടി കെ അസ്ലം മാസ്റ്റർ സ്വാഗതവും ഗഫൂർ മാസ്റ്റർ കുറ്റിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് ഇശൽ വിരുന്നും അരങ്ങേറി.
CK Thottakkuni Appreciation ceremony