പുറമേരി :(nadapuram.truevisionnews.com) പാതിവില തട്ടിപ്പ് കേസിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡി പി ഐ പുറമേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സ്ത്രീകളുടെ ഉന്നമനമെന്ന പേരിൽ പാതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി 363 പേരിൽ നിന്നും 66000 രൂപ വീതം കൈപ്പറ്റി സ്കൂട്ടറോ നൽകിയ തുകയോ തിരിച്ചു നൽകാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ പങ്കാളികളായിട്ടുണ്ടെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡി പി ഐ ആവശ്യപ്പെട്ടത്.



ഇരകൾക്ക് തങ്ങൾ നൽകിയ സംഖ്യയെങ്കിലും തിരിച്ചു നൽകണമെന്ന ന്യായമായ ആവശ്യത്തിന് മുന്നിൽ പുറം തിരിഞ്ഞുനിൽക്കുന്ന കോഴിക്കോട്ടെ ഇ ഡി എസ് സ്ഥാപന അധികാരികൾക്കെതിരെ ഇരകൾ നടത്തുന്ന സമരങ്ങൾക്ക്
എസ് ഡി പി ഐ പുറമേരി പഞ്ചായത്ത് കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി കെ ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് വിപി എളയടം അഷ്റഫ്, നൗഫൽ മുതുവടത്തൂർ
ടി.കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, സലാം ചാലിൽ ഹമീദ് കല്ലുംപുറം, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
The SDPI Panchayat Committee has demanded a thorough investigation into the half price fraud case