Jul 11, 2025 10:54 AM

നാദാപുരം: (nadapuram.truevisionnews.com) വേളം, വാണിമേൽ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികൾ വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ അവ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സമീപ പ്രദേശങ്ങളിൽ കൂടി വ്യാപിപ്പിക്കണം.

ഇതിനാവശ്യമായ ജീവനക്കാരെയും മറ്റ് അനുബന്ധ സംവിധാനങ്ങളും ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ പരിമിതികൾ മനസ്സിലാക്കി ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു വിദഗ്ദരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Urgent action should be taken to prevent epidemics Shafi Parambil MP

Next TV

News Roundup






GCC News






//Truevisionall