നാദാപുരം :(nadapuram.truevisionnews.com) സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ ദുരവസ്ഥയ്ക്കും ദുരന്തത്തിനുമെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി.
പാവപ്പെട്ടവന് അഭയകേന്ദ്രമായ സർക്കാർ ആശുപത്രികൾ ദുരന്തകേന്ദ്രമായി മാറിയയതായി ധർണ ഉദ്ഘാടനം ചെയ്യ്ത കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന് അഴിമതി നടത്താൻ വേണ്ടി മാത്രമാണ് പുതുമുഖമായ വീണ ജോർജിന് ആരോഗ്യ വകുപ്പ് നൽകിയത്.



പൊതുജനാരോഗ്യ രംഗത്ത് ചെലവഴിക്കേണ്ട പണം മുഴുവൻ മന്ത്രിയുടെ അറിവോടെ മാഫിയകൾ തട്ടിയെടുക്കുകയാണ്.മെഡിക്കൽ കോളേജുകളെ പോലും ദുരിതത്തിൽ ആക്കി മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയത് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.
ഡിസിസി ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ, മാക്കൂൽ കേളപ്പൻ, യുഡിഎഫ് കൺവീനർ അഡ്വ.എ സജീവൻ എന്നിവർ പ്രസംഗിച്ചു.കെടികെ അശോകൻ സ്വാഗതവും വിവി റിനീഷ് നന്ദിയും പറഞ്ഞു. ധർണ്ണയ്ക് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ നാദാപുരം ടൗണിൽ പ്രകടനവും നടത്തി
Congress taluk hospital dharna against the poor condition of government hospitals