നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ. ചേലക്കാട് എടത്തിൽ താഴെ കുളങ്ങരത്ത് റോഡ്, എടത്തിൽ താഴെ ചിയ്യൂർ റോഡ്, ചാമക്കാലിൽ മുക്ക് വെള്ളിയാലിൽ താഴെ കുനി റോഡ്, ആശാരി ക്കണ്ടി മുക്ക് കുറ്റ്യാടി ചാത്തോത്ത് റോഡ് എന്നിവയാണ് അരക്കോടി രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തത്.
നാലു റോഡുകളുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവ്വഹിച്ചു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ നാസർ,ആർ നാരായണൻ മാസ്റ്റർ, എടത്തിൽ നിസാർ മാസ്റ്റർ, കെ കെ ബഷീർ, എ ടി ഫൈസൽ, അഷ്‌റഫ് തെക്കയിൽ,കെ വി അബ്ദുള്ളഹാജി,സുരേന്ദ്രൻ വി കെ, സുരേന്ദ്രൻ കെ, സലീം കെ ടി കെ,ഹമീദ് പി കെ, ജുബൈർ സി കെ എന്നിവർ സംബന്ധിച്ചു.
road inaugurations in Nadapuram Grama Panchayath