നാദാപുരം : തൊഴിലാളി ദ്രോഹ നടപടികൾ ഉൾപ്പെടുത്തിയ ലേബർ കോഡ് പിൻവലിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന ദേശീയ പണിമുടക്ക് പൂർണം.



പണി മുടങ്ങിയ തൊഴിലാളികൾ ടൗണുകളിൽ പ്രതിഷേധ പ്രകടനം നടത്തി വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. വളയം ടൗണിൽ സംയുക്ത ട്രെയിഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി തുടർന്ന് വളയം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. പോസ്റ്റ് ഓഫീസ് രാവിലെ തന്നെ സമരക്കാർ അടപ്പിച്ചിരുന്നു. സമരം മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈ. പ്രസിഡൻ്റ് പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.
സംയുക്ത ട്രെയിഡ് യൂണിയൻ സമരസമിതി ചെയർമാൻ എൻപി പ്രേമൻ അധ്യക്ഷനായി. കെ.എൻ ദാമോദരൻ, ടി. കണാരൻ , എൻപി ദേവി എന്നിവർ സംസാരിച്ചു. എൻപി വാസു സ്വാഗതം പറഞ്ഞു.
Workers protest in front of central government offices