വാണിമേൽ:(nadapuram.truevisionnews.com) ഭൂമിവാതുക്കൽ എൽ.പി.സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പേപ്പട്ടി വിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാണിമേൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ്ങ് സൂപ്രണ്ട് ദിവ്യ കെ ക്ലാസും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
എം.കെ ഷീജ അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേയുള്ള പോസ്റ്റർ പ്രകാശനം നഴ്‌സിങ്ങ് അസിസ്റ്റൻ്റ് അംന നിർവ്വഹിച്ചു. വാക്കുകളുടെ പൂക്കാലം പദ്ധതിയുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരി എം.പി റഹ്മ സൂപ്പി കുട്ടികളുമായി സംവദിച്ചത് നവ്യാനുഭവമായി.



പ്രജിത്ത് മീത്തൽ, ബിന്ദു എ, ഐശ്വര്യ പി വി എന്നിവർ ആശംസകൾ നേർന്നു. സി.വി അഷ്റഫ് സ്വാഗതവും കെ ജ്യോത്സന നന്ദിയും പറഞ്ഞു
stray dog poisoning Awareness class organized at Vanimel