മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു

മന്ത്രി ശിലയിടും; ആ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നു
Jul 10, 2025 06:26 PM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com)  നാദാപുരത്തിൻ്റെ തലയെടുപ്പിൽ അഭിമാന സ്തംഭമാകുന്ന അത്യാധുനീക ബസ്റ്റാൻ്റ് കോംപ്ലക്സിന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം പി രാജേഷ് ശിലയിടും. ആ വലിയ സ്വപ്നവും നാദാപുരത്ത് യാഥാർത്ഥ്യമാകുന്നതിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ യുവതുർക്കികളായ നാദാപരം ഗ്രാമപഞ്ചായത്ത് ഭരണസമിതി സാരഥികൾക്ക് അഭിമാനിക്കാം.

ഗ്രാമപഞ്ചായത്ത് പുതുക്കിപ്പണിയുന്ന നാദാപുരം ബസ് സ്റ്റാൻഡിന്റെ പ്രവർത്തി ഉദ്ഘാടനം ജൂലൈ 28ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. പരിപാടിയുടെ വിജയത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ചെയർമാനും വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൺവീനറുമായി 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.

കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്ന് 2023 ൽ കൊഴിക്കോട് ഗവ.എഞ്ചിനിയഗിംഗ് കോളജിലെ സ്ട്രക്ചറൽ വിഭാഗം നിർദ്ദേശിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടവും ബസ്ബെയും പണിയുന്നതിന് തീരുമാനമെടുത്തത്. നിലവിലെ കെട്ടിടം പൊളിക്കാനുള്ള സർക്കാർഅനുമതി ലഭിച്ചതിനെ തുടർന്ന് 2024 ആഗസ്ത് 28 ന് പൊളിച്ചു നീക്കൽ തുടങ്ങി.

14 കോടിരൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. പഞ്ചായത്ത് പദ്ധതിക്ക് 13.76 കോടി രൂപയുടെ സാങ്കേതികാനുമതി 2025 മാർച്ച് 5 ന് ലഭിച്ചു. ടെണ്ടർ നടപടികൾ ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു.

21 വാഹനങ്ങൾക്കുള്ള വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്,ബസ് ബെ, വെയിറ്റിംഗ് ഏരിയാ സാനിറ്റേഷൻ കോംപ്ലക്സ്,ലൈബ്രറി ഹാൾ,200 പേർക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറസ് ഹാൾ,കടമുറികൾ,ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്. കെട്ടിടത്തിൻ്റെ നിർമ്മിതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും.

സ്റ്റീൽ പ്രീ ഫാബ് സ്ട്രക്ചറിലായിരിക്കും നിർമ്മാണ രീതി.പൂർണ്ണമായും സ്റ്റീൽ പ്രീഫാബിൽ നാദാപുരത്ത് ആദ്യമായിട്ടാണ് ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത്.

സ്വാഗതസംഘ രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ,ജനീദ ഫിർദൗസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണേക്കൽ പി പി ബാലകൃഷ്ണൻ വാസു പുതിയ പറമ്പത്ത്,രാഷ്ട്രീയപാർട്ടി നേതാക്കളായ കെ പി കുമാരൻ മാസ്റ്റർ നിസാർ എടത്തിൽ, വി വി റിനീഷ്, സി എച്ച് ദിനേശൻ കരിമ്പിൽ ദിവാകരൻ, കെ ടി കെ ചന്ദ്രൻ,പി കെ ദാമു മാസ്റ്റർ,സി.എച്ച് മോഹനൻ,ഏരത്ത് ഇഖ്ബാൽ, കോടോത്ത് അന്ത്രു, കരിമ്പിൽ വസന്ത, വി.എ മുഹമ്മദ് ഹാജി,ഇ.ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രാദേശിക സ്വാഗതസംഘയോഗം പതിനഞ്ചാം ജൂലൈ 15 ന് നാദാപുരം ഗവ.യു.പിസ്കൂളിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.

Local Self Government Minister MP Rajesh will lay the foundation stone of bus stand complex nadapuram

Next TV

Related Stories
എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

Jul 10, 2025 07:18 PM

എൻഎഫ്ബിഐയുടെ ഉറപ്പ്; സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ യും

സോളാർ സ്ഥാപിക്കാൻ സബ്സിഡിയും ഇ എം ഐ...

Read More >>
സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

Jul 10, 2025 03:29 PM

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി ധർണ്ണ

സർക്കാർ ആശുപത്രികളുടെ ദുരവസ്ഥക്കെതിരെ കോൺഗ്രസ് താലൂക്ക് ആശുപത്രി...

Read More >>
പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

Jul 10, 2025 10:50 AM

പഠനാരംഭം; ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

ആദ്യ വർഷ ബിരുദ വിദ്യാർത്ഥിനികൾക്ക് ഓറിയന്റേഷൻ ക്ലാസ്...

Read More >>
നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

Jul 9, 2025 08:04 PM

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 9, 2025 05:40 PM

വൈദ്യുതി ബില്ല് കൂടിയോ? ഇനി ആശങ്ക വേണ്ട, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

Jul 9, 2025 05:09 PM

വായന പക്ഷാചരണം; ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണം, ഐ.വി ദാസ് അനുസ്മരണം...

Read More >>
News Roundup






GCC News






//Truevisionall