കല്ലാച്ചി: (nadapuram.truevisionnews.com) കല്ലാച്ചിയിൽ റോഡരികിലെ കെട്ടിടാവശിഷ്ടം അപകട ഭീഷണി ഉയർത്തുന്നു. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിരുന്നു. കഴിഞ്ഞമാസം കെട്ടിടം പൊളിക്കാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ, കെട്ടിടത്തിന്റെ ഒന്നാംനിലയിലെ കടമുറി വാടകയ്ക്ക് എടുത്തയാൾ ഇതിനെതിരെ വടകര കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടുകയും ചെയ്തു. ഈ ഉത്തരവ് അനുസരിച്ച് നാദാപുരം പൊലീസ് കെട്ടിടം പൊളിക്കുന്നത് തടഞ്ഞു. പിന്നീട്, കനത്ത മഴയിൽ കെട്ടിടം നിലംപൊത്തി.



ഈ ഭാഗത്ത് കെട്ടിടത്തിന്റെ അവശിഷ്‌ടം കൂടിക്കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. കെട്ടിടാവശിഷ്ടങ്ങൾ ആര് നീക്കംചെയ്യുമെന്നതിൽ വ്യക്തതയില്ലാത്തതാണ് കാരണം.
Building debris on the roadside poses a danger in Kallachi