നാദാപുരം: (nadapuram.truevisionnews.com)ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്രയാണെന്നും ഇത് ജീവിതത്തിന്റെ ഭാഗമാക്കാൻ പാർട്ടി പ്രവർത്തകർക്ക് കഴിയണമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. പറഞ്ഞു.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പാറക്കടവിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഉദാരമതിയായ പ്രവാസി യുവാവ് സംഭാവന ചെയ്ത 12 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ ദുബായ് കെഎംസിസി മുൻ മണ്ഡലം പ്രസിഡണ്ട് അഷ്റഫ് പറമ്പത്ത് ഇ ടിക്ക് ചെക്ക് കൈമാറി.



മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡയാലിസിസ് സെന്റർ ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി പദ്ധതി വിശദീകരിച്ചു. കെ കെ നവാസ്, എം പി ജാഫർ മാസ്റ്റർ, നരിക്കോൾ ഹമീദ് ഹാജി,
വി വി മുഹമ്മദലി, കെ പി മുഹമ്മദ്, ടി കെ അബ്ബാസ്, സി കെ നാസർ, എം കെ അഷ്‌റഫ്, ഇ ഹാരിസ്, വി വി സൈനുദ്ധീൻ, ഹമീദ് നാമത്ത്, മണ്ടോടി ബഷീർ, കണേക്കൽ അബ്ബാസ്, കെ പി സി തങ്ങൾ, നിസാർ എടത്തിൽ, ഇ കുഞ്ഞബ്ദുള്ള മാസ്റ്റർ, ചിറക്കൽ റഹ്മത്തുല്ല തുടങ്ങിയവർ സംസാരിച്ചു.
Philanthropic work is the hallmark of the Muslim League ET Muhammad Basheer MP