നാദാപുരം: വിലങ്ങാട് പി എച്ച് സി സബ് സെൻ്ററിന് റീത്ത് വെച്ച് ബി ജെ പി . എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച വിലങ്ങാട് പി എച്ച് സി സബ് സെൻ്റർ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തികരിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാതിൽ പ്രതിഷേധിച്ച് ബിജെപി വാണിമേൽ കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.
നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ടുന്ന സബ് സെൻ്റർ പല തവണ ഹെൽത്ത് ടിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെട്ടിട്ടും കെട്ടിടത്തിൻ്റെ ഉദ്ഘാടന നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ല. കെട്ടിടത്തിൻ്റെ നിർമ്മാണത്തിലും അപാകതകൾ ഉണ്ട്. ഒരു ഭാഗം മുഴുവൻ മഴയിൽ നനഞ്ഞ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
ഇതും അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി നരിപ്പറ്റ മണ്ഡലം പ്രസിഡൻ്റ് എം സി അനീഷ് ആവിശ്യപ്പെട്ടു സബ് സെൻ്ററിൻ്റെ അപാകതകൾ പരിഹരിച്ച് ഉടൻ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ സമരങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നു ബി ജെ പി ആവശ്യപെട്ടു. ചടങ്ങിൽപഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് മാത്യു, സുരേഷ് മലയങ്ങാട്, ഷിബിൻ വിലങ്ങാട്, ബാലകൃഷ്ണൻ വിസി എന്നിവർ നേതൃത്വം നൽകി.
Wreath laid at health center BJP protest begins in Vilangad