നാദാപുരം: രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കരുതൽ വേണമെന്ന മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം. നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സർവ്വകക്ഷിയോഗം ചേർന്നു.
യോഗം നാദാപുരം ഡിവൈഎസ്പി. ചന്ദ്രമോഹനൻ പി ഉദ്ഘാടനം ചെയ്തു. ഇൻസ്പക്ടർ നിധീഷ് ടി.എം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ മോഹൻദാസ്. നാണു എം.കെ ( സി.പി.ഐ എം). എൻ.കെ മൂസ്സ മാസ്റ്റർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല. നൗഫൽ സി (മുസ്ലീംലീഗ്). ചന്ദ്രൻ കെ.ടി.കെ (ബിജെപി). സി.സുരേന്ദ്രൻ (സിപിഐ). വൽസരാജ് മണലാട്ട് (ആർ.ജെ.ഡി) ,ടി.കെ രാഘവൻ അരൂർ, കരിമ്പിൽ ദിവാകരൻ (എൻസി.പി). നവാസ് കല്ലേരി (എസ്.ഡി.പി.ഐ) തുടങ്ങിയവർ പങ്കെടുത്തു.



യോഗത്തിൽ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റേഷൻ പരിധിയിൽ സൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിനും, സോഷ്യൽ മീഡിയയിൽ കൂടി എതിർ പാർട്ടി പ്രവർത്തകർക്കെതിരെ വിദ്വേഷം പരത്തുന്ന തരത്തിലും അപകീർത്തിയുണ്ടാക്കുന്ന തരത്തിലും മെസ്സേജ് പോസ്റ്റുചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഒഴിവാക്കണമെന്നും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെയും സാമൂഹ്യ വിരുദ്ധർക്കെതിരെയും പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും തീരുമാനിച്ചു.
ഇലക്ഷനോടനുബന്ധിച്ച് കൂടുതൽ പേരെ പങ്കടുപ്പിച്ച് വിശദമായ യോഗം ചേരാനും തീരുമാനിച്ചു.
all party meeting was held the leaders of various political parties within the Nadapuram police station limits