നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 3ാംവാർഡിൽ 43ലക്ഷം രൂപയുടെ നവീകരിച്ച നാല് റോഡുകൾ ഉദ്ഘാടനം ചെയ്തു.

പൂവത്താംകണ്ടി വിഷ്ണുമംഗലം റോഡ് (6.74ലക്ഷം), പറോളിമുക്ക് -വിഷ്ണുമംഗലം ക്ഷേത്രം റോഡ് (12.40ലക്ഷം), ഓത്തിയിൽ മുക്ക് കുറ്റിയിൽ റോഡ്(12 ലക്ഷം), എടത്തിൽമുക്ക്-പഞ്ചായത്തൊളി റോഡ്(12 ലക്ഷം)എന്നീ റോഡുകളാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തത്.
മെമ്പർ വി എ സി മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി കെ നാസർ, സി വി ഇബ്രാഹിം, കോടികണ്ടി മൊയ്തു, ഇല്ലത്ത് ഹമീദ്, പൂവാട്ട് അമ്മദ്, ചിറക്കര അബ്ദുറഹിമാൻ, മൊളേരി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ജംസി കുറ്റിയിൽ, എടത്തിൽ അമ്മദ്, കുറ്റിയിൽ നവാസ് പി തങ്കമണി, സജീർ കുരുന്നുകണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Four renovated roads opened Nadapuram Grama Panchayath