#onlinefraud | ഓൺലൈൻ തട്ടിപ്പ്; പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 1.75 ലക്ഷം രൂപ

#onlinefraud | ഓൺലൈൻ തട്ടിപ്പ്; പുറമേരി സ്വദേശിനിക്ക് നഷ്ടമായത് 1.75 ലക്ഷം രൂപ
Sep 7, 2024 02:55 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) പതിനാല് ലക്ഷം രൂപയുടെ സമ്മാനങ്ങൾക്ക് അർഹമായെന്ന വ്യാജ സന്ദേശം പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം രൂപ നഷ്ടമായി.

പരാതിക്കാരിയായ പുറമേരി സ്വദേശിനിയുടെ മാതാവ് ഓൺലൈൻ ഷോപ്പിംഗ് നറുക്കെടുപ്പിൽ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് പല തവണകളായി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി എടുക്കുകയുമായിരുന്നു.

പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ലക്ഷങ്ങളുടെ സമ്മാനം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്കു മനസ്സിലായത്.

തുടർന്ന് സൈബർ സെല്ലിലും നാദാപുരം പോലീസിലും പരാതി നൽകുകയായിരുന്നു. സംഭവിൽ രമേഷ് കുമാർ, സോഹൻ കുമാർ, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

രണ്ട് മാസത്തിനിടെ നാദാപുരം മേഖലയിൽ 10 ലക്ഷത്തോളം രൂപയാണ് ഓൺ ലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്.

#onlinefraud #1.75 #lakh #rupees #lost #native #Pumaari

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
Top Stories