#Harithakarmasena | പുതിയ മാതൃക; വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്‌ത്‌ ഹരിത കർമ്മസേന

#Harithakarmasena | പുതിയ മാതൃക; വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്‌ത്‌ ഹരിത കർമ്മസേന
Sep 8, 2024 11:51 AM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com)പുറമേരിയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം മാതൃകയാവുന്നു. പുറമേരി ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ് കൊണ്ടാണ് ഹരിതകർമ്മ സേന പുതിയ മാതൃക തീർത്തത്.

വാർഡ് തലങ്ങളിൽ കൃത്യമായി സഹകരിക്കുന്ന മുഴുവൻ വീടുകളിലും പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം എന്ന രീതിയിലാണ് തുണി സഞ്ചി വിതരണം ചെയ്യുന്നത്.

ഇത് കർമ്മസേന അംഗങ്ങൾ നേരിട്ട് വീട്ടിൽ എത്തിക്കും. ശേഖരിച്ച മാലിന്യം ആധുനിക സംവിധാനം ഉപയോഗിച്ച് ബണ്ടിലുകൾ ആക്കിയാണ് ഏജൻസിയ്ക്ക് കൈമാറുന്നത്.

ഹരിത മിത്രം ആപ്പ് ഉപയോഗിച്ച് പൂർണ്ണമായും ക്യു.ആർ കോഡ് സംവിധാനത്തിലാണ് പ്ലാസ്റ്റിക് ശേഖരണം നടന്നുവരുന്നത്. ടൺ കണക്കിന് പ്ലാസ്റ്റിക്കുകൾ ആണ് ഇത്തരത്തിൽ കയറ്റി അയക്കപ്പെട്ടത്.

പുറമേരി പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി.കെ.ജ്യോതി ലക്ഷ്‌മി ഹരിതകർമ്മ സേനയ്ക്ക് തുണി സഞ്ചികൾ കൈമാറി.

ചടങ്ങിൽ വികസനകാര്യ ചെയർപേഴ്‌സൺ വിജിഷ.കെ.എം, വാർഡ് മെമ്പർമാരായ ഗംഗാധരൻ, സമീർ, അസിസ്റ്റന്റ്റ് സെക്രട്ടറി മീന.സി.കെ, വി.ഇ.ഒ അനീഷ്.പി.ടി.കെ, എച്ച്.ഐ ഷജ്ന, കൺസോർഷ്യം ഭാരവാഹികൾ ആയ ജിഷ.വി.കെ, ജോസ്‌ന എന്നിവർ സംബന്ധിച്ചു.

#Harita #Karma #sena #distributes #cloth #bags #households #collecting #plastic #waste

Next TV

Related Stories
ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

May 16, 2025 01:45 PM

ചങ്ങാത്തം ക്യാമ്പ്; വളയത്ത് ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ

വളയത്ത് സൈക്കിൾ റാലിയുമായി മദ്റസാ വിദ്യാർത്ഥികൾ...

Read More >>
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
Top Stories