നാദാപുരം:(nadapuram.truevisionnews.com) കലുഷിതമായ വർത്തമാന സാഹചര്യത്തിൽ മാനവികതയുടെ സന്ദേശം വിളംബരം ചെയ്യാനുള്ള മാധ്യമമായി കലയും സാഹിത്യവും മാറണമെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ.
കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ പ്രതിനിധി സംഗമം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം അർബൻ ബാങ്ക് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, പി എച്ച് അധ്യാപക അവാർഡ് ജേതാവ് റഷീദ് കോടിയൂറ എന്നിവർക്ക് പുന്നക്കൽ ഉപഹാരം നൽകി.
ചാപ്റ്റർ പ്രസിഡണ്ട് മണ്ടോടി ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു. പ്രശസ്ത എഴുത്തുകാരിയും കവിയത്രിയുമായ സാബി തെക്കേപ്പുറം മുഖ്യ പ്രഭാഷണം നടത്തി.
അബുദാബി കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡണ്ട് സാലി മുഹമ്മദ് പുതുശ്ശേരി, റിട്ട. പോലീസ് ഓഫീസർമാരായ നാസർ പൊയിലൻ, ഇബ്രാഹിം മട്ടന്നൂർ, അക്കാദമി ഭാരവാഹികളായ എം പി സലീം മാസ്റ്റർ, യൂനുസ് മുളിവയൽ,
പി ടി മഹമൂദ്, സി എച്ച് നജ്‌മ ബീവി, എം പി റഹ്മത്ത്, പി പോക്കർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അന്താക്ഷരി മത്സരവും അരങ്ങേറി.
#Representative #meeting #Art #literature #should #medium #humanity #Ahmed #Punnakkal