നാദാപുരം: (nadapuram.truevisionnews.com) പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഉമ്മത്തൂർ സഖാ ഫത്ത് സ്ഥാപനങ്ങളുടെ സ്ഥാപകനും പ്രസിഡന്റുമായ പ്രൊഫ. പി മമ്മു സാഹിബിന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും ആദരവും ഇന്ന് നടക്കും.
പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
രാവിലെ മമ്മു സാഹിബിന്റെ ലോകം എന്ന വിഷയത്തിൽ നടക്കുന്ന സർഗ്ഗസംവാദം യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും.
പി കെ പാറക്കടവ് മുഖ്യ അതിഥി ആയിരിക്കും.
തുടർന്ന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രൊഫസർ മമ്മു സാഹിബുമായി സംവദിക്കും.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന സർഗ്ഗസംഗമം പട്ടുറുമാൽ ഫെയിം ഇസ്മയിൽ നാദാപുരം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6 മണിക്ക് മമ്മു സാഹിബ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും.
ഷാഫി പറമ്പിൽ എം പി, ഇ കെ വിജയൻ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, ആർജ്ജിത ഹിന്ദു സമാജം ചെയർമാൻ ശ്രീമദ് ആത്മ ദാസ് യമി, നന്തി ദാറുസ്സലാം കോളജ് പ്രൊഫസർ ഷുഹൈബ് ഹൈതമി, ജന പ്രതിനിധികളായകൂടത്താങ്കണ്ടി കണ്ട് സുരേഷ്, കെ ദ്വര, ടി കെ ഖാലിദ് മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.
അൻസാർ കൊല്ലാടൻ, ആർ പി ഹസൻ, അമ്പലം ഹമീദ്, വി പി അബ്ദുള്ള എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#Prof #PMammu #two #books #release #tribute #today