നാദാപുരം: (nadapuram.truevisionnews.com) ഖത്തറിൽ പതിറ്റാണ്ടുകളായുള്ള പങ്ക് കച്ചവടത്തിൽ തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കിയതായി പരിതി.
തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
ഖത്തറിലെ സ്ഥാപനവും കോടികളുടെ മുതലും കൈക്കലാക്കിയെന്നും നിരവധി പേരെ വഞ്ചിച്ച ഇയാൾ നാട്ടിൽ പകൽ മാന്യത ചമഞ്ഞ് നടക്കുന്നതായി സമരക്കാർ ആരോപിച്ചു.
ടി ടി കെ പോക്കറുടെ മറ്റൊരു മകനും നൗഷാദിന്റെ സഹോദരനുമയ അബ്ദുൾ വാദിത്തും കുടുംബവും ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. കല്ലികണ്ടിയിലെ പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജി, പയ്യോളി സ്വദേശി ഉമ്മർ ഹാജി,തൂണേരിയിലെ ടി ടി കെ പോക്കർ എന്നിവർ ചേർന്ന് ഖത്തറിലെ പച്ചക്കറി മാർക്കറ്റിൽ 1982 ൽ റസ്റ്റോറൻ്റ് തുടങ്ങി പങ്ക് കച്ചവടം നടത്തി വരികയായിരുന്നു.
ദുബായിൽ ജോലി ചെയ്ത പോക്കറുടെ മകൻ നൗഷാദിനെ 2005 മുതൽ സ്ഥാപനത്തിൽ ജോലിക്ക് നിർത്തി. വിവിധ വർഷങ്ങളിലായി 2015 ഓടെ കച്ചവടം തുടങ്ങിയ മൂന്ന് പേരും മരണപ്പെട്ടു. തുടർന്ന് നൗഷാദണ് സ്ഥാപനം നടത്തുന്നത്.
മൂന്ന് വർഷത്തക്കും മറ്റ് രണ്ട് കുടുംബത്തിനും മാസം രണ്ട് ലക്ഷം രൂപ വിതം ലാഭം നൽകിയിരുന്നതായും പിന്നീട് ലാഭവിഹിതമോ കണക്കോ നൽകാതെ നൗഷാദ് വഞ്ചിച്ചു എന്നാണ് ഉടമകളുടെ മറ്റ് മക്കളും ബന്ധുക്കളും പറയുന്നത്.
കോടികളുടെ ബാങ്ക് ബാലൻസും കേരളത്തിലെ പ്രമുഖ ജുവല്ലറിയിൽ മക്കളുടെ പേരിൽ 350 പവന്റെ ഇൻവെസ്റ്റ്മെന്റും ബെനാമി ഇടപാടുകളിലായി നിരവധി ഭൂമിയും വാങ്ങിക്കൂട്ടുമ്പോൾ മറുവശത്ത് സ്വന്തം മക്കളുടെ വിദ്യാഭ്യാസത്തിനു പോലും കഷ്ടപ്പെടുന്ന ആളുകൾക്ക് അവകാശപ്പെട്ട പൈസ കൊടുക്കാതെയാണ് ആഡംബരത്തിൽ നൗഷാദും ഭാര്യയും മക്കളും ജീവിക്കുന്നതെന്നും സമരക്കാർ ചൂണ്ടിക്കട്ടി.
പോലീസും നാട്ടിലെ പൗര പ്രമുഖരും ഒന്നടങ്കം പല വട്ടം മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടും വിജയിച്ചില്ല. അർഹതപ്പെട്ട കിട്ടാനുള്ള പൈസ കിട്ടും വരെ വീട്ടുപടിക്കൽ സമരവുമായി മുന്നോട്ട് പോവുമെന്ന് സമരക്കാർ അറിയിച്ചു.
കല്ലികണ്ടിയിലെ പട്ടാടത്തിൽ കുഞ്ഞമ്മദ് ഹാജിയുടെ മക്കൾ ജംഷീർ , ജംഷീറിൻ്റെ ഭാര്യ സുഹൈറ ഷെമീർ , മരുമകൻ അസ്ഫർ, പയ്യോളി സ്വദേശി ഉമ്മർ ഹാജിയുടെ മക്കൾ ഷഫീഖ് ,
ഷഫീദ തൂണേരിയിലെ ടി ടി കെ പോക്കററുടെ മറ്റ് മക്കളും മകൻ അബ്ദുൾ വാദിത്ത് ഭാര്യയും മക്കളും സമരരംഗത്തുണ്ട്.
#crores #fraud #sit #strike #cheated #families #doorstep #expatriate #youth #Thuneri