അരൂർ: (nadapuram.truevisionnews.com) അരൂർ കോവിലകം ഭഗവതി ക്ഷേത്ര അയ്യപ്പ ഭജന മഠം ഭക്തർക്ക് സമർപ്പിച്ചു.
കേളോത്ത് ഇല്ലത്ത് പ്രഭാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.
നിഷാറാണി പയ്യോളി അധ്യാത്മിക പ്രഭാഷണം നടത്തി. തോക്കു വെച്ച കണ്ടി കണാരൻ സംഭവന ചെയ്ത ഭണ്ഡാരം മഠത്തിന് കൈമാറി.
മുൻകാല ഗുരുസ്വാമിമാരെ ആദരിക്കൽ പ്രസാദ ഊട്ട് എന്നിവക്ക് ശേഷം വൈകീട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് മയത്തിലേക്ക് വർണ്ണാഭമായ താലപ്പൊലി എത്തി. തുടർന്ന് ക്ഷേത്രത്തിൽ ചുറ്റുവിളക്ക്, ഭജന എന്നിവ നടന്നു
#Arur #Kovilakam #Ayyappabhajana #Madam #dedicated #devotees