Dec 11, 2024 03:25 PM

നാദാപുരം: (nadapuram.truevisionnews.com) നിയോജക മണ്ഡലം മുസ്ല‌ിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പാറക്കടവിൽ പ്രവർത്തികുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ ധന സമാഹരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കാൻ നിയോജക മണ്ഡലം വനിതാ ലീഗ് നേതൃ സംഗമം പദ്ധതി തയ്യാറാക്കി.

നിലവിൽ 108 രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു വരുന്ന ഈ സ്ഥാപനം വലിയ മാതൃകയാണ് സൃഷ്ടിക്കുന്ന തെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്റ് മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു.

ആക്ടിംഗ് ജന. സെക്രട്ടറി എം പി ജാഫർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

ജില്ലാ ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ, മണ്ഡലം ജന.സെക്രട്ടറി നസീമ എൻ, ട്രഷറർ ജമീല സി കെ, സുഹറ പുതിയാറക്കൽ, സലീന കെ പി, ഫൗസിയ സലീം എൻ സി,സഫരിയ ടി എം, സമീറ സി എച്ച്‌, സഫിയ വയലോളി, ജമീല കാപ്പാട്ട്, സൗദ കവൂർ, സമീന റാഫി, റൈഹാനത്ത് എൻ, സൗദ, ഹാജറ ചെറുണിയിൽ, നഷ്മ കെ പി,സൗദ കെ പി, റംല കെ കെ, എൻ സി ഫൗസിയ, റസീന, ടി കെ സുമൈറ എന്നിവർ സംസാരിച്ചു.




#Women #League #activate #Parakkadav #Shihab #Thangal #Dialysis #Center #campaign

Next TV

Top Stories