തൂണേരി: (nadapuram.truevisionnews.com) ബ്ലോക്ക് പഞ്ചായത്ത് അരൂര് ഡിവിഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സിന അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ എം എം ഗീത, ബിന കല്ലിൽ, പഞ്ചായത്ത് അംഗം വി ടി ഗംഗാധരൻ, സി പി നിധീഷ്, അബ്ദുള്ള പാറോള്ളതിൽ, അഭിജിത്ത് കോറോത്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ സ്വാഗതവും സി പി ബിജു നന്ദിയും പറഞ്ഞു.
Respect for top achievers in various exams aroor division