---
title: "മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക -സിഐടിയു"
english_title: "Implement medical insurance on the Medisep model CITU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/301321/implement-medical-insurance-on-the-medisep-model-citu"
published_at: "2025-07-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cf03e49575_citu.jpg"
keywords: []
---

# മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക -സിഐടിയു

> **Lead Summary:** നാദാപുരം: സഹകരണ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്ന് കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂണി യൻ (സിഐടിയു) നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ (സീതാറാം യെച്ചൂരി നഗർ) സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് സമ്മേളനം ഉദ്ഘാടനംചെയ്തു.

## Article Content

നാദാപുരം: സഹകരണ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കണമെന്ന് കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂണി യൻ (സിഐടിയു) നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ (സീതാറാം യെച്ചൂരി നഗർ) സിഐടിയു ജില്ലാ സെക്രട്ടറി എം ഗിരീഷ് സമ്മേളനം ഉദ്ഘാടനംചെയ്തു.

പി കെ പ്രദീ പൻ പതാക ഉയർത്തി. വി രാജീവ്, ടി പി സനൂപ്, സുമിത്ര. പി കെ പ്രദീ പൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി പി രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും വിശ്വനാഥൻ സംഘടനാ റിപ്പോർ ട്ടും വി രാജീവ് വരവ് ചെലവ് കണ ക്കും അവതരിപ്പിച്ചു. കെ പി രാജീ വൻ രക്തസാക്ഷി പ്രമേയവും വി രാജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന സെക്ര ട്ടറി എം കെ ശശി, വി പി കുഞ്ഞിക ഷ്ണൻ, ടി അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് ടി കെ വിനോ ദൻ, എം ഗീത, കെ പി സജിത്ത് കു മാർ, എൻ ടി ഷാജി എന്നിവർ സം സാരിച്ചു. ടി ബാബു സ്വാഗതവും ടി പി സനൂപ് നന്ദിയും പറഞ്ഞു.

പ്രസിഡന്റ് പി കെ പ്രദീപൻ, വൈസ് പ്രസിഡൻ്റുമാർ എം പി ഷൈജു ടി ലീന, എം രജീഷ്, ഒപി നിധീഷ്, സെക്രട്ടറി ടി പി രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറിമാർ ടി പി സനുപ്, എ സുരേഷ് ബാബു. പി ടി കെ റീജ, കെ പി രാജീവൻ, ട്രഷറർ വി രാജീവ് എന്നിവർ ഭാരവാഹികളായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/301321/implement-medical-insurance-on-the-medisep-model-citu)