ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com)തൂണേരിയിൽ നിന്നാരംഭിച്ച് കായപ്പനിച്ചിയിൽ അവസാനിക്കുന്ന നാലര കിലോമീറ്റർ ദൈർഘ്യമുള്ള ടൈൽ എൻ്റ് കനാൽ പദ്ധതി പുനരാരംഭിക്കണമെന്ന് ഇരിങ്ങണ്ണൂരിൽ ചേർന്ന കേരള കർഷക സംഘം ഇരിങ്ങണ്ണൂർ മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ടി.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി. ബാലൻ പതാക ഉയർത്തി. മേഖല പ്രസിഡണ്ട് കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.രക്തസാക്ഷി പ്രമേയം എൻ.ഗോവിന്ദനും, അനുശോചന പ്രമേയം ടി.കെ.കണ്ണനും അവതരിപ്പിച്ചു.സി.എച്ഛ്. ബാലകൃഷ്ണൻ,എ.കെ.രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.



കല്ലാച്ചേരി കടവ് പാലം പണി ആരംഭിക്കുക, ഇരിങ്ങണ്ണൂരിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കെ എസ് .ആർ.ടി.സി ബസ്സ് അനുവദിക്കുക,കായപ്പനിച്ചിയിൽ നിന്നും മാഹി വരെ ബോട്ട് സർവീസ് ആരംഭിക്കുക, കായപ്പനിച്ചിയിലെ മയ്യഴി പുഴയോരം കെട്ടിസംരക്ഷിച്ച് വാക്ഭടാനന്ദ പാർക്ക് മാതൃകയിൽ വയോജനങ്ങൾക്കും,കുട്ടികൾക്കും പാർക്ക് നിർമ്മിക്കുക,തൊഴിലുറപ്പ് തൊഴിലാളികളെ തരിശു ഭൂമി കൃഷിയോഗ്യമാക്കും വിധം വിധം ഉപയോഗിക്കാൻ കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
പ്രസിഡണ്ട് കെ രാജൻ, സെക്രട്ടറി സി. പി ശ്രീജിത്ത്, വൈസ് പ്രസിഡണ്ടുമാർ വി കെ മോഹനൻ മാസ്റ്റർ,ജിഷ അനീഷ്, ടി.കെ രഞ്ജിത്ത്, കെ പ്രവീൺ കുമാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
tile end canal project should be restarted farmers group