തൂണേരി : തൂണേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും അധ്യാപക സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്‌തു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ രജില കിഴക്കും കരമൽ, റഷിദ് കാഞ്ഞിരക്കണ്ടിയിൽ മറ്റ് ജനപ്രതിനിധികളായ ഇ കെ രാജൻ, ഫൗസിയ സലീം എൻ സി, കൃഷ്ണൻ കാനന്തേരി, ആനന്ദ ശീലൻ മാസ്റ്റർ, ജാഫർ മാസ്റ്റർ, പ്രദീപൻ മാസ്റ്റർ, ജിഷ്മ ടീച്ചർ, റുക്സാന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുഞ്ഞബ്‌ദുള്ള മാസ്റ്റർ, ഹമീദ് മാസ്റ്റർ (പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂൾ ) ലത്തീഫ് മാസ്റ്റർ ( സിസി യുപി സ്കൂൾ), ഷീല ടീച്ചർ ( വെള്ളൂർ എം എൽ പി സ്കൂൾ പ്രധാന അധ്യാപിക ), പ്രദീപൻ മാസ്റ്റർ ( ജിഎംഎൽപി സ്കൂൾ മുടവന്തേരി പ്രധാന അധ്യാപകൻ) സാബിറ ടീച്ചർ ( പേരോട് എം എൽ പി സ്കൂൾ ) എന്നിവരാണ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർ. ഇവർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വേദിയിൽ വിതരണം ചെയ്തു.
#Teachers #meet #farewell #organized #Thooneri