നാദാപുരം : പെരുന്നാൾ തല ദിവസം നാദാപുരം മേഖല ഇരുട്ടിൽ. അപ്രതീക്ഷിതമായി വന്ന വൈദ്യുതി തടസത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും കല്ലാച്ചിയിലെ കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി സംഘടിച്ച് എത്തി.

നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്ഥലത്ത് എത്തി പ്രതിഷേധക്കാരെ ശാന്തരാക്കി.
പാലേരിയിലെ കെ എസ് ഇ ബി മെയിൻ ടവറിൽ മരം വീണതാണ് നാദാപുരം മേഖല ഉൾപ്പെടെ വടകര താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസം നേരിട്ടതെന്ന് കെ എസ് ഇ ബി ഉദ്യേഗസ്ഥർ പറഞ്ഞു. രാത്രി 8.15 ഓടെ തടസപ്പെട്ട വൈദ്യുതി 11.30 ഓടെയാണ് പുനസ്ഥാപിച്ചത്.
#Nadapuram #darkness #Locals #protest #front #KSEB #office