നാദാപുരം :ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ 14 വർഷമായി താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന സിപി മുക്ക് അംഗനവാടിക്ക് പുതിയ കെട്ടിടമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും വികസന ഫണ്ട് ഉപയോഗിച്ചാണ് സി പി മുക്ക് അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.

അംഗനവാടി കെട്ടിടോൽഘാടനം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവമാക്കി മാറ്റി. കെട്ടിടോൽഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അധ്യക്ഷതവഹിച്ചു .ജില്ലാ പഞ്ചായത്തംഗം സിവിഎം നജ്മ മുഖ്യാതിഥിയായിരുന്നു. സി പി മുക്കിൽ നിന്നും ഘോഷയാത്രയായി അംഗനവാടി ഉദ്ഘാടന വേദിയിലേക്ക് ജനപ്രതിനിധികളെ ആനയിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി കെ നാസർ ,എം സി സുബൈർ,ജനീദ ഫിർദൗസ്,വാർഡ് മെമ്പർ വി.പികുഞ്ഞിരാമൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി ബാലകൃഷ്ണൻ,എടത്തിൽ നിസാർ മാസ്റ്റർ,വി വി റിനീഷ്, മത്തത്ത് ചന്ദ്രൻ,വാർഡ് കൺവീനർ അനിൽ,ഇ.എം ഹസൻകുട്ടിമാസ്റ്റർ,പി.രാജേഷ്,സി.മന്മഥൻമാസ്റ്റർ,കുറ്റിയിൽ രവീന്ദ്രൻ ,മാനസ,ശ്രീജ ചമ്പോട്ടുമ്മൽ സംസാരിച്ചു.
CPMukku Anganwadi own building