നാദാപുരം : (nadapuram.truevisionnews.com) വൻ ദുരന്തം വിതച്ച വിലങ്ങാട് ഉരുൾപൊട്ടലിന് ഒരു വർഷം തികയാൻ ഇനി ദിവസങ്ങൾ മാത്രം. നേരത്തെ എത്തിയ കാലവർഷവും വലിയ ഭീതിയാണ് വിലങ്ങാട് നിവാസികൾക്ക് സമ്മാനിക്കുന്നത്. മണ്ണിടിച്ചലിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി സർക്കാറുകൾക്ക് ഒന്ന് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദുരിതാശ്വാസ പട്ടികയിൽ അനർഹർ കടന്ന് കൂടി. അർഹതർയുള്ളവർക്ക് ഒന്നും കിട്ടിയില്ല. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മുതൽ ജില്ലാ സംസ്ഥാന ഭരണകൂടങ്ങൾ ദുരിത ബാധിതരോട് കടുത്ത അവഗണന തുടരുകയാണെന്ന് മലയോര സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു.

മലയോര സംരക്ഷണ സമിതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ സജി പോത്തൻ തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി ആശയ വിനിമയം നടത്തി. ഭരണകൂടങ്ങളുടെ അനാസ്ഥ ദുരിത ബാധിതരെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുകയാണ്.
വിലങ്ങാട് നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾ അശാസ്ത്രീയവും പ്രഹസനവുമാണ്. സ്ഥലം എം എൽയും ജില്ലാ കലക്ടറും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തണം. കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയ മഞ്ഞച്ചീളിയിലെ താൽക്കാലിക പാലം സുരക്ഷിതമല്ല.
ഈ പാലം തകർന്നാൽ മഞ്ഞച്ചീളി , പാനോം പ്രദേശങ്ങൾ പുറം ലോകവുമായി ഒറ്റപ്പെട്ടും. ദുരന്തം വരുന്നതിന് മുൻപേ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണം - ഡോ സജി പോത്തൻ തോമസ് പറഞ്ഞു. വിലങ്ങാടിൻ്റെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ തന്നെ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പന്തളം മോഹൻദാസ് , സഞ്ജയ് ബാവ എം പി എന്നിവരും ഒപ്പമുണ്ടായിരുന്നു
malayora Samrakshana Samiti Vilangad popular protest