ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂരിൽ നവയുഗ ഗ്രന്ഥാലയം സംഘടിപ്പിച്ച അറിവുത്സവത്തിന് ഉജ്ജ്വല സമാപനം. ഒൻപതു മാസം നീണ്ടുനിന്ന മത്സര പരമ്പര മെഗാ ക്വിസ് മത്സരത്തോടെയാണ് സമാപിച്ചത്. എൽ.പി വിഭാഗത്തിൽ ഋതുദേവ് ഒന്നാം സ്ഥാനവും ആൽഫിയ ഐറിൻ രണ്ടാം സ്ഥാനവും ശ്രീനന്ദ് മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ നഭസ് ഒന്നാം സ്ഥാനവും അലൻ രണ്ടാം സ്ഥാനവും വൈഷണവ് മുന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ ദേവപ്രിയ ഒന്നാം സ്ഥാനവും ആൽവിൻ രണ്ടാം സ്ഥാനവും ദേവാംഗ് മൂന്നാം സ്ഥാനവും നേടി ഓവരോൾ പുരസ്‌കാരം എൽ.പി വിഭാഗം ആൽഫിയ ഐറിൻ, യു.പി വിഭാഗം നഭസ് ഹൈസ്കൂൾ വിഭാഗം ദേവപ്രിയ എന്നിവരും കരസ്ഥമാക്കി.കെ.എൻ.നിമീഷ്, കെ.സജേഷ് എന്നിവർ ക്വിസ് മത്സരങ്ങൾ നിയന്ത്രിച്ചു

Mega Quiz Competition concludes Iringannoor