അരൂർ: (nadapuram.truevisionnews.com) കാലവർഷം ശക്തിപ്പെടുന്നതിനെ തുടർന്ന് റോഡിൽ ക്രമാതീതമായി വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അരൂർ-തീക്കുനി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷവും ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളമുയരുന്ന സാഹചര്യമാണുള്ളത്.
റോഡിനടുത്ത ഭാഗങ്ങൾ മണ്ണിട്ട് ഉയർത്തുന്നതാണ് വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി നിൽക്കാൻ കാരണം. അധികൃതരെ അറിയിച്ചാലും ഫലുണ്ടാകുന്നില്ലെന്നാണ് പരാതി.

അരൂരിൽ നിന്ന് പുറം പ്രദേശങ്ങളിലെത്താൻ ജനം പ്രയാസപ്പെടുകയാണ്. എളയടം-തണ്ണീർ പന്തൽ റോഡ് പരിഷ്കരണം നടക്കുന്നതിനാൽ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്. കക്കട്ടിലേക്ക് പോകാനും പ്രയാസുണ്ട്. കുന്നുമ്മൽ ഭാഗത്ത് റോഡിൽ വെള്ളമുയർന്നിട്ടുണ്ട്. വെള്ളമൊഴുകി പോകാനുള്ള സംവിധാനമില്ലാത്തതിന്റെ ദുരിതം പേറുകയാണ് നാട്ടുകാർ.
Waterlogging road traffic disrupted Aroor Theekuni route