റെവലൂഷണറി യൂത്ത് കലാമേളയ്ക്ക് തിരശീല വീണു

By | Monday January 22nd, 2018

SHARE NEWS

ഒഞ്ചിയം: രണ്ടുദിവസത്തെ റെവലൂഷണറി യൂത്ത് കലാമേളയ്ക്ക് തിരശീല വീണു . നാല് പഞ്ചായത്തുകളില്‍നിന്ന് ആറു മേഖലയിലെ കലാപ്രതിഭകള്‍ ഇരുപത്തിയേഴ് ഇനങ്ങളിലായി മത്സരിത്സരിച്ചു. മികച്ച രചനകളും നാടകങ്ങളും നൃത്തനൃത്യങ്ങളും മേളയെ മികവുറ്റതാക്കി.
കോഴിക്കോടിന്റെ തെരുവുഗായകന്‍ ബാബുഭായിയാണ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. രമ, പി. ജയരാജന്‍, ടി.കെ. സിബി, ടി.കെ. പ്രമോദ്, കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തിങ്കളാഴ്ച പുലരുംവരെ പരിപാടി നീണ്ടുനിന്നു . ടി.പി. ചന്ദ്രശേഖരന്‍ സ്മാരക ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഒഞ്ചിയം മേഖല ഏറ്റുവാങ്ങി. റണ്ണേഴ്‌സ്അപ്പിനുളമണ്ടോടി കണ്ണന്‍ സ്മാരക ട്രോഫി ഓര്‍ക്കാട്ടേരി മേഖലയും മൂന്നാംസ്ഥാനം ടി.സി. കുഞ്ഞിരാമന്‍ സ്മാരക ട്രോഫി കുന്നുമ്മക്കര മേഖലയും ഏറ്റുവാങ്ങി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read