ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഫണ്ട് ഉൽഘാടനം ചെയ്തു.

By | Friday May 18th, 2018

SHARE NEWS

നാദാപുരം : നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും, കോഴിക്കോട് സി.എച്ച് സെന്ററും, എ.പി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നാദാപുരം പാറക്കടവിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സംരംഭം യാഥാർഥ്യമാക്കാൻ അഞ്ചുകോടി രൂപ സമാഹരിക്കുവാൻ നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ജാതിയേരി കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിക്കുന്ന ഫണ്ടിന്റെ ഉൽഘാടനം വ്യവസായ പ്രമുഖൻ എ.പി കുഞ്ഞാലി ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് കൊണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി നിർവഹിച്ചു.അഹമ്മദ് കുറുവയിൽ, സി.എച്ച് മുഹമ്മദ് ഹാജി, സമദ് ജാതിയേരി, പി.കെ അഹമ്മദ് ബാഖവി, ആലായി ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read