കിസാൻ മേള; എടച്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു

കിസാൻ മേള; എടച്ചേരിയിൽ സ്വാഗത സംഘം രൂപീകരിച്ചു
Feb 28, 2023 05:19 PM | By Kavya N

എടച്ചേരി : കാർഷിക വികസന കർഷക ക്ഷേമ വകുപ്പി ന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ മാർച്ച്‌ 5ന് ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി തൂണേരി ബ്ലോക്ക്‌ തല കിസാൻ മേള കിസാൻ ഘോഷ്ഠി എടച്ചേരി കമ്യൂണിറ്റി ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചു. എടച്ചേരിയിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ജനപ്രതിനിധികളും കർഷകരും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ യോഗം ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, ജനപ്രതിനിധികളായ എ.ഡാനിയ, ശ്രീജ പാലപ്പറമ്പത്ത് ,എൻ നിഷ, സി.പി. ശ്രീജിത്ത്, ഷീമ വള്ളിൽ ,എ.ഡി.എ പി.സുമാ റാണി,ബി.എഫ്.എ.സി ചെയർമാൻ എൻ.പി ചന്ദ്രൻ മാസ്റ്റർ ,കൃഷി ഓഫീസർമാർ എന്നിവർ പ്രസംഗിച്ചു. മാർച്ച് 5 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെയാണ് മേള.

കാർഷിക ഉല്പന്നങ്ങളുടെയും , ഉപകരണങ്ങളുടെയും പ്രദർശനം , പഠന ക്ലാസുകൾ , കർഷകരെ ആദരിക്കൽ തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും. മേളയിലെ മികച്ച പ്രദർശനത്തിന് ക്യാഷ് അവാർഡും നൽകും . സ്വാഗത സംഘം ഭാരവാഹികളായി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ടീച്ചർ ( ചെയർ പേഴ്സൺ), ബി.എഫ്.എ.സി ചെയർമാൻ എം.പി ചന്ദ്രൻ മാസ്റ്റർ (ജനറൽ കൺവീനർ) നാണു കണ്ടോത്ത്, വത്സരാജ് മണലാട്ട്(വൈസ്. ചെയർമാൻ മാർ ) യു.പി മൂസ മാസ്റ്റർ, എം.എം. അശോകൻ(ജോയന്റ് കൺവീനർ മാർ ) എന്നിവരെ തിരഞ്ഞെടുത്തു

Kisan Mela; A welcome team was formed at Edachery

Next TV

Related Stories
നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

May 13, 2025 07:06 AM

നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

പെറന്റിംഗ് ക്ലാസ് സംഘടിപ്പിച്ച് കെയർ & ക്യൂർ പോളിക്ലിനിക്ക്...

Read More >>
റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

May 12, 2025 08:30 PM

റാലി വിജയിപ്പിക്കും; ഇരിങ്ങണ്ണൂരിൽ വിളംബര ജാഥ നടത്തി എൽ.ഡി.എഫ്

ഇരിങ്ങണ്ണൂരിൽ എൽ.ഡി.എഫ് വിളംബര ജാഥ...

Read More >>
പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 12, 2025 07:12 PM

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുതിയോട്ടിൽ മുക്ക് -കുയ്യേരിക്കണ്ടി മുക്ക് റോഡ് ഉദ്ഘാടനം...

Read More >>
വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

May 12, 2025 04:25 PM

വാദ്യമേളങ്ങളുടെ അകമ്പടിയോടെ; നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം

നാദാപുരത്തിന് ആവേശമായി ടി. ഐ. എം വിജയാരവം ...

Read More >>
Top Stories