നാദാപുരം: കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ ഓപ്പറേറ്റീവ് സ്റ്റോറിൻ്റെ നേതൃത്വത്തിൽ നാദാപുരം സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ വി വി മുഹമ്മദലി നിർവഹിച്ചു.

10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങൾ ലഭിക്കും. കലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ സ്റ്റോർ സെക്രട്ടറി പി കെ ബവേഷ്, ബോർഡ് മെമ്പർ എ കെ ദീപ, സി എച്ച് മോഹനൻ, ബംഗ്ലത്ത് മുഹമ്മദ് സി കെ നാസർ, കെ വി നാസർ, വി കെ പ്രജീഷ്, എ പി അശോക് കുമാർ എന്നിവർ സംസാരിച്ചു
School Bazaar begins Nadapuram