ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) കച്ചേരി പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം, ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണ കൂടാരം ശില്പശാല സംഘടിപ്പിച്ചു. വായനശാലയുടെ പരിധിയിൽ വരുന്ന 100ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രകലാ ക്യാമ്പ്, കുരുത്തോലകളരി, പാട്ടും പറച്ചിലും, ക്യാമ്പ് ഫയർ എന്നീ പരിപാടികൾ നടന്നു.

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് .പ്രസിഡണ്ട് പി.എം നാണു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദീപ് കേളോത്ത് അധ്യക്ഷതവഹിച്ചു. കെ.കെ കുഞ്ഞിരാമൻ,അജിത ചെള്ളത്ത്, ശ്രുതി. പി.എസ്, ഷൈനി ടി. കെ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.രാജീവ് ഇ.എം സ്വാഗതം പറഞ്ഞുപ്രമീള വടകര, വവിഷ ലിനീഷ്, വി കെ മോഹനൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി
Workshop organized children iringannur