നാദാപുരം: (nadapuram.truevisionnews.com)ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച ടി.ഐ.എം. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഫുൾ എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡ് വാങ്ങി വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ പി ടി. എ, മേനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നാദാപുരം ടൗണിൽ ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വിജയാരവം നടത്തി അനുമോദിച്ചു.
തുടർച്ചയായ പതിനാലാംവർഷവും നൂറ് ശതമാനം വിജയം ആവർത്തിച്ച സ്കൂൾ ഈ വർഷം 67 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് ഫുൾ എ പ്ലസ് നേടുകയും, 16 വിദ്യാർത്ഥികൾക്ക് ഒൻപതു വിഷയങ്ങൾക്ക് എ പ്ലസും നേടി വിജയിച് മേഖലയിലെ തന്നെ മികച്ച സ്കൂൾ ആയി മാറി.
ഘോഷയാത്രക്ക് നാദാപുരം എം. എൽ. എ. ഇ. കെ. വിജയൻ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി, സ്കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, സി. കെ. നാസർ, വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, ഹെഡ് മിസ്ട്രെസ് സക്കീന. ഇ, പി. ടി. എ പ്രസിഡന്റ് റാഷിദ് കക്കാടൻ, സി. എച്. മോഹനൻ, ഇ. സിദ്ദിഖ് മാസ്റ്റർ, മണ്ടോടി ബഷീർ മാസ്റ്റർ, നാസർ. കെ. വി, സീനത്ത് മോളേരി, മുനീർ പി, എൻ. അബൂബക്കർ, അബ്ദുള്ള.പി. പി, അഷ്‌റഫ്. കെ വി, അലി അസ്ഹർ, റാഷിദ് പറോളി, റുഫ്സാന. എം, എസ്. ജെ. സജീവ്കുമാർ, താഹിറ. എം എന്നിവർ നേതൃത്വം നൽകി.
TIM girls higher secondary school victory rally Nadapuram