തൂണേരി: (nadapuram.truevisionnews.com) "ലഹരിയെ കായികമായി നേരിടാം"എന്ന കാലികപ്രസക്തമായ സന്ദേശം മുന്നോട്ടു വച്ചുകൊണ്ട് റിഥം ക്രിയേറ്റീവ് യൂത്ത് തൂണേരി വെസ്റ്റ് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു.

ബറ്റാലിയൻസ് കച്ചേരി വിജയികളായി. മികച്ച താരമായി സാഗി ,മികച്ച ഗോൾകീപ്പറായി നീരജ്, ടോപ്പ് സ്കോററായി സൂര്യതേജ് എന്നിവരെ തിരഞ്ഞെടുത്തു.
ത്രീസ്റ്റാർ മീശമുക്ക് റണ്ണർ അപ്പ് ആയ കളിയിൽ റിഥം ഡിഫന്റേർസ്,റിഥം സ്ട്രൈക്കേഴ്സ്, യുനൈറ്റഡ് കോടഞ്ചേരി, നവയുഗ ചക്ക്മുക്ക്, യുവചേതന കച്ചേരി, ഗ്രാമ്യകല മീശമുക്ക് എന്നിങ്ങനെ എട്ടോളം ടീമുകൾ പങ്കെടുത്തു
Football Tournament Battalions Concert Winners