നാദാപുരം : (nadapuram.truevisionnews.com) പാറക്കടവ് ദാറുൽ ഹുദാ സ്കൂളിൽ പ്ലംബിംഗ് ജോലി ചെയ്യുന്നതിനിടയിൽ കണ്ണൂർ ചെറുപ്പറമ്പ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു . ഇന്ന് രാവിലെ 8 : 50 നാണ് സംഭവം . ചെറുപ്പറമ്പ് കുണ്ടിലോട്ട് കണ്ടച്ചേരി സജീവൻ (52 ) ആണ് മരിച്ചത് .

ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പാറക്കടവ് കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു . മൃതദ്ദേഹം തലശ്ശേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .
സജീവനോടൊപ്പം ജോലിചെയ്ത തൂവക്കുന്ന് സ്വദേശി പാണ്ട്യൻറെ വിട സായൂജ് നൽകിയ വിവരത്തിന്റെ അടിസ്ഥനത്തിൽ വളയം പൊലീസ് കേസെടുത്തു . പൊലീസ് ഇൻക്വിസ്റ്റ് നടപടിക്ക് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ചെറുപ്പറമ്പിലെ വീട്ടിലെത്തിക്കും . കുണ്ടിലോട്ട് കണ്ടച്ചേരി കടുങ്ങോന്റെ മകനാണ് .
Worker collapses dies while doing plumbing work Parakkadav nadapuram