എടച്ചേരി: സോഷ്യലിസ്റ്റുകളുടെ ഏകീകരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനാധിപത്യ ചേരിക്ക് നേതൃത്വം നൽകുമെന്നും ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ നിലപാടുകൾ എന്നും സ്വീകരിച്ച പാരമ്പര്യമാണ് സോഷ്യലിസ്റ്റുകൾക്കെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

എടച്ചേരി തുരുത്തിയിൽ നിർമ്മിച്ച ആർ ജെ ഡി തുരുത്തി മേഖല കമ്മറ്റി ഓഫീസ് ജെ.പി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുരുത്തി വാർഡ് പ്രസിഡണ്ട് എം പി വിജയൻ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണന്റെ ഫോട്ടോ ഓഫീസിൽ ആർ ജെ ഡി സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ അനാശ്ചാദനം ചെയ്തു.
ആർ ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട് പി എം നാണു, നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, എടച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര , മഹിളാ ജനതാദൾ മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് കെ.വി ചാത്തു,കെ.എം നാണു എന്നിവർ പ്രസംഗിച്ചു.
RJD Thuruthi Regional Committee Office JPMandiram inaugurated Edacherry