നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജനക്ഷേമകരവും ജനകീയവുമായ ഗ്രാമവണ്ടി പദ്ധതിക്ക് നാളെ തുടക്കമാവും. നാദാപുരം എം എൽ എ ഇ.കെ വിജയൻ ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കും.

നാളെ രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി വലിയ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി.വി.മുഹമ്മദലി പറഞ്ഞു. കൃത്യസമയത്ത് ബസ് റൂട്ടിലോടേണ്ടതിനാൽ കാലത്ത് 10 മണിക്ക് തന്നെ പരിപാടി ആരംഭിക്കുമെന്നും വി.വി.മുഹമ്മദലി അറിയിച്ചു.
നാദാപുരം ഗവ.യു പി സ്കൂൾ പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.
Gramavandi project EK Vijayan MLA will flag off tomorrow