നാദാപുരം : വാണിമേലിലെ മുസ്‌ലിം ലീഗ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വാണിമേലിലെ തെങ്ങലക്കണ്ടി അബ്ദുല്ല (68 ) അന്തരിച്ചു.

നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം എസ് എഫ് സംസ്ഥാന കൗൺസിൽ അംഗം, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, വാണിമേൽ ക്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, ദാറുൽ ടിടിഐ കമ്മിറ്റിയംഗം തുടങ്ങിയ പദവി വഹിച്ചിട്ടുണ്ട്.
ഭാര്യ : കുഞ്ഞിപ്പാത്തു പണിക്കർ വീട്ടിൽ. മക്കൾ: അജ്മൽ ഖത്തർ, അനിഷത്ത് ( ക്രസന്റ് ഹൈസ്കൂൾ അധ്യാപിക ), അനീസ് ( അബുദാബി), പരേതനായ അഫ്ലഹ്. മരുമക്കൾ: നൗഫൽ കുന്നുമ്മക്കര( കണ്ണൂർ എയർപോർട്ട് ), ആബിദ കുമ്മങ്കോട് ( അധ്യാപിക എം ഇ ടി കോളേജ് നാദാപുരം ). സഹോദരങ്ങൾ: ഹമീദ്, അബ്ദുറഹ്മാൻ,ബഷീർ, ഫാത്തിമ.
Muslim League leader Tengalakandi Abdullah passed away