വാണിമേൽ: വാണിമേലിൽ ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വാണിമേലിൽ ഭൂമി വാതുക്കൽ താഴെ അങ്ങാടിയിൽ ആണ് സംഭവം. ഇന്ന് ഉച്ചയോടെ ഗ്യാസ് ഗോഡൗണിന് സമീപമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.

അപകടത്തിൽ വെള്ളിയോട് സ്വദേശി സാജിർ, ഉൾപ്പെടെ രണ്ടുപേർക്കാണ് പരിക്കുപറ്റിയത്. ഇവരെ ഭൂമി വാതുക്കലിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
Bike accident; Two people were injured in the accident