വാണിമേൽ: പൗര വിചാരണ യാത്രയ്ക്ക് വാണിമേലിൽ തുടക്കമായി. വിലക്കയറ്റത്തിനെതിരെ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനങ്ങൾക്കെതിരെയുമാണ് യാത്ര. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തുവാണ് യാത്ര നയിക്കുന്നത്.

ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ ജാഥാ നായകൻ കോരങ്കോട്ട് മൊയ്തുവിന് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.ടി ഹരിദാസൻ അധ്യക്ഷത വഹിച്ചു. കെ.ടി ജയിംസ്, കെ പി രാജൻ, പി കെ ഹബീബ്, മോഹനൻ പാറക്കടവ്, യു.കെ അഷറഫ്,
അനസ് നങ്ങാണ്ടി, പി.എ ആന്റണി, ഷൈബി സെബാസ്റ്റ്യൻ, ഒ.ടി ഷാജി, സെൽമാ രാജു, കെ സി ബാലകൃഷ്ണൻ, പി കെ പ്രസാദ്, പപ്പൻ തൊട്ടിൽപാലം, വി പി സുരേഷ്, മുത്തലിബ് എൻ കെ, ബാബു, കെ രാജൻ, പി വി യാസർ, ചള്ളയിൽ കുഞ്ഞാലി എന്നിവർ സംസാരിച്ചു.
Civil trial trip; The civil trial journey has begun in Vanimele