വിലങ്ങാട്: മലയോര മേഖലയിലെ പ്രസിദ്ധമായ സെൻറ് ജോർജസ് ഹൈസ്കൂൾ പഠനോത്സവം നടത്തി. സ്കൂളിലെ എൽ. പി, യു. പി വിഭാഗങ്ങളാണ് പഠനോത്സവം സംഘടിപ്പിച്ചത്.

ഈ അക്കാദമിക വർഷം വിദ്യാർത്ഥികൾ ആർജിച്ച പഠനനേട്ടങ്ങളുടെ അവതരണവും നടന്നു. തുടർന്ന് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പോർട്ട് ഫോളിയോ, സബ്ജില്ലാ പ്രവൃത്തിപരിചയ മേളയിൽ വിദ്യാർത്ഥികൾ നിർമിച്ച ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
വാർഡ് മെമ്പർ ടി. പി ശാരദ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സജി ജോസഫ് അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ, മദർ പി. ടി. എ പ്രസിഡന്റ് റെജി ജിബി,ഷിജോ തോമസ്,സ്വാതി സാൻസ്കൃത സംസാരിച്ചു. അധ്യാപകരായ സിജോ തോമസ് സ്വാഗതവും അമൽദേവ് നന്ദിയും പറഞ്ഞു.
Festival of Learning; St. Through Georges Learning Achievements